മോഡിയുടെ "അച്ഛേ ദിൻ" ആർക്കൊക്കെ കിട്ടി...

ലോക സാമ്പത്തിക വളര്‍ച്ചാസൂചിക: ഇന്ത്യയുടെസ്ഥാനം പാകിസ്താനു പിന്നില്‍ തള്ളപ്പെട്ടു എന്ന റിപ്പോർട്ടുകൾ വരുന്നതിനിടയിൽ, കഴിഞ്ഞ വര്ഷം ഇന്ത്യ കടന്നുപോയത് ആശങ്കാജനകമായ സാമ്പത്തിക അസമത്വത്തിലൂടെ എന്ന് തെളിയിയ്ക്കുന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ടും പുറത്തു വന്നിരിയ്ക്കുന്നു. പോയ വര്ഷം രാജ്യത്തുണ്ടായ സമ്പത്തില് 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന്, ഓക്സ്ഫാം തിങ്കളാഴ്ച പുറത്തിറക്കിയ വാര്ഷിക സര്വ്വേയില് പറയുന്നു. ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു കഴിഞ്ഞ വര്ഷത്തെ സര്വ്വെ ഫലം. എന്നാല് ഈ വര്ഷം അത് 73 ശതമാനമായി... തീവ്രമായ സാമ്പത്തിക അസമത്വത്തില് രാജ്യം എത്തി നില്ക്കുന്നു എന്നാണിത് കാട്ടുന്നത്. 'റിവാര്ഡ് വര്ക്ക്, നോട്ട് വെല്ത്ത്' (Reward Work, Not Wealth) എന്നാണ് ഓക്സ്ഫാം പുറത്തുവിട്ട റിപ്പോര്ട്ടിന്റെ തലക്കെട്ട്. 2017ല് ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്ധിച്ചു... 2017-18 ലെ കേന്ദ്രസര്ക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്. ദശലക്ഷക്കണക്കിനാളുകളെ പട്ടിണിക്കിട്ടു...